Friday, August 15, 2008

ഒരു തീപ്പെട്ടിയുണ്ടോ സഖാവേ....മനുഷ്യന്റെ മുന്നേറ്റത്തിന് ചൂട്ടുകത്തിക്കാന്‍‌ തീപ്പെട്ടി നല്‍കിയ സംഭാവന ചെറുതല്ല.
കാലാന്തരത്തില്‍‌ ടെക്നോളജിയുടെ കരുത്തില്‍, തീപ്പെട്ടി സുന്ദരന്‍‌ ലൈറ്റ്നര്‍‌ ആയെങ്കിലും, ഇന്നും അതിന്റെ ആദിമ രൂപത്തില്‍‌ ലഭ്യമാണ്. ഒരു പക്ഷേ, ടെക്നോളജി ഇത്രക്ക് മാറ്റിമറിച്ചെങ്കിലും, ഒരു ഉത്പന്നം അതിന്റെ ആദ്യ രൂപത്തിലും ഭാവത്തിലും ഇന്നും ചിലവഴിക്കപ്പെടുന്നത് തീപ്പെട്ടിക്കു മാത്രം സ്വന്തമായുള്ളതായിരിക്കും.
അത് മാത്രമല്ല, ഒരു തീപ്പെട്ടിക്ക് ഇന്ന് ഇന്ത്യന്‍‌ മാര്‍ക്കറ്റില്‍‌ 50 പൈസ മാത്രമാണ് വില, അതായത് ഏറ്റവും വിലകുറഞ്ഞ ഒരു ഉത്പന്നം, കാരണം 50 പൈസയാണ് ഇന്ന് നമുക്ക് സാര്‍വത്രികമായി ലഭ്യമായ ഏറ്റവും ചെറിയ പൈസ. വിലക്കയറ്റത്തിന്റെ ശബളിമയില്‍‌ ഒരിക്കല്‍‌ പോലും മയങ്ങാത്ത ഉത്പന്നം.
സാധാരണക്കാരന്റെ ജീവിതത്തിലെ വെളിച്ചം.

ഒരു ദിവസം ഒരിക്കലെങ്കിലും തീപ്പെട്ടി ആവശ്യമില്ലാത്തവര്‍‌ ഈ നാട്ടിലുണ്ടോ ?
എങ്കിലും നമ്മള്‍‌ ഇത്രമേല്‍‌ ആശ്രയപ്പെട്ടിരിക്കുന്ന തീപ്പെട്ടിയെ പറ്റി എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
ആരാണ്, എന്നാണ് തീപ്പെട്ടി കണ്ടുപിടിച്ചത് ?
( തീപ്പെട്ടിയുടെ പിറന്നാള്‍‌ എന്നാണ് ? അടുത്ത കൊല്ലം മുതല്‍‌ തീപ്പെട്ടി പിറന്നാല്‍ സമുചിതമായി പടക്കങ്ങള്‍ കത്തിച്ച് ആഘോഷിക്കാം)
എന്തായിരുന്നു തീപ്പെട്ടിയുടെ ആദ്യ വില.
എന്നായിരുന്നു തീപ്പെട്ടി ഇന്ത്യയില്‍ ലഭ്യമായത് ? ഇന്ത്യയില്‍‌ എന്തായിരുന്നു ഇതിന്റെ ആദ്യ വില.
ചരിത്രത്തില്‍‌ എന്നെങ്കിലും തീപ്പെട്ടിക്ക് ക്ഷാമം ഉണ്ടയിട്ടുണ്ടോ ? എങ്കില്‍ എന്ന് ? എന്തു കൊണ്ട് ? ആ കാലയളവില്‍‌ തീപ്പെട്ടിക്ക് എന്തു മാത്രം വില കൂടി?
അങ്ങനെ തുടങ്ങി ... അനവധി.. അനവധി കാര്യങ്ങള്‍ ഇല്ലേ തീപ്പെട്ടിയെ കുറിച്ച അറിയാന്‍...!
അതു കൊണ്ട് കടന്നു വരിന്‍, കൂട്ടരെ, ആദ്യമായി തീപ്പെട്ടിക്ക് ഒരു ബ്ലോഗ് നിര്‍മ്മിക്കുന്ന ഈ മുഹുര്‍ത്തത്തില്‍‌ തീപ്പെട്ടിയുടെ ചരിത്രം നമുക്ക് എഴുതി തുടങ്ങാം...

(തീപ്പെട്ടികളുടെ പടത്തിന് കടപ്പാട് : http://paradineshift.wordpress.com/photography/kasar-devi-tranquility/)


Labels: ,

9 Comments:

Blogger മിടുക്കന്‍ said...

നിങ്ങള്‍ എല്ലാവരുടേയും സഹായം ആവശ്യമുണ്ട്..

August 15, 2008 at 1:19 AM  
Blogger beena said...

Midukkan.......ithokke kayyilundallo..Namita
ini namukku beediyekkurichu charcha cheyyaam....
beedi innum athinte aadimaroopathi nilanilkkunnathum communistkaar kattanchaya,parippuvadayudeyum koode upayogikkunnathumaya eka saadhanamaanu.baakki kooduthal researchnu sesham discuss cheyyaam.sorry,beediyute photo kittiyilla....

August 15, 2008 at 4:39 AM  
Blogger Raindrops said...

യെനിക്കു സിസ്സറാ ഇഷ്ടം ബീന, ബീഡിയല്ല. സിസ്സര്‍ ഒരെണ്ണം പുകച്ചാല്‍ കിട്ടുന്ന ആ അത്മസത്ര..ഹേയ് ആത്മസമ്പ്ര്.. അല്ല യെന്തെലുമാവട്ടെ ആ സാധനം ഒരു ദിനേശിനോ ജ്യോതിമാനോ കാജാബീഡിക്കോ തരാന്‍ കഴിയുമോ? യില്ല യില്ല യില്ല...

സിസ്സര്‍ ജയിക്കട്ടെ.

August 15, 2008 at 7:47 AM  
Blogger sandoz said...

തീപ്പെട്ടി ഒരെണ്ണം വേണം...
എപ്പഴായാലും...
വേണ്ടേ മുടുക്കാ...
കത്തിക്കാനേ....ഒടുക്കത്തെ കത്തിക്കലിന്...

August 16, 2008 at 7:05 AM  
Blogger മിടുക്കന്‍ said...

ചെന്നൈയില്‍ നിന്നും ബ്ലൊഗര്‍ നീര്‍മാതളം തന്ന ഞെട്ടിപ്പിക്കുന്ന വിവരം അനുസരിച്ച്, സെപ്റ്റമ്പര്‍ 1 മുതല്‍ തീപ്പെട്ടി വില 1 രൂപ ആകുന്നു

ഹിന്ദു വാര്‍ത്ത

August 16, 2008 at 8:25 AM  
Blogger മിടുക്കന്‍ said...

പഴയ ഹിന്ദു പേപ്പറുകള്‍ പരതിയപ്പോള്‍ കിട്ടിയ വാര്‍ത്ത :
2006 ഡിസമ്പര്‍ 16 ന്റെ റിപ്പോര്‍ട്ട് പ്രകാരം, തീപ്പെട്ടിയുടെ വില 25 പൈസ വര്‍ധിപ്പിച്ച് 75 പൈസയാക്കന്‍ തീപ്പീട്ടി അസൊസിയേഷന്‍ പ്രസിഡന്റ് മിസ്റ്റര്‍ പൂക്കുഞ്ഞും സെക്രട്ടറി മോഹനനും സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിന്നു.
വാര്‍ത്ത

എങ്കിലും അസോസിയേഷന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി കളഞ്ഞെന്ന് വേണം കരുതാന്‍.

അപ്പോള്‍ ആ വാര്‍ത്ത പ്രകാരം തീപ്പെട്ടിയുടെ വില 50 പൈസ ആയിട്ട് ഇപ്പോള്‍ 17 വര്‍ഷം ആകുകയാണ്‍്.

August 16, 2008 at 8:35 AM  
Blogger മിടുക്കന്‍ said...

ക്ഷമിക്കുക.. ലിങ്കുകളില്‍ തെറ്റുണ്ട്

നീര്‍മാതളം

തീപ്പെട്ടി വില 1 രൂപയാക്കുന്ന ഹിന്ദു വാര്‍ത്ത

തീപ്പെട്ടി വില 75 പൈസയാക്കന്‍ അസോസിയേഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ട വാര്‍ത്ത

August 16, 2008 at 8:45 AM  
Blogger ആച്ചൂസ് said...

Theeppettiyude content enthanu? Thheppettikolli; ennal athu theekkolli aakam; chila manushyareppole. (Avan theekkolliyanu, ketta??!!!)

Athinte ennam kurayunnille annoru samsayam.

Thheppetty neenal vazhatte.

AachuAchan

August 16, 2008 at 8:47 AM  
Blogger Raindrops said...

ഇതു വരെ വിലകൂടാതിരുന്ന തീപ്പെട്ടിക്ക് ഇപ്പോ വിലകൂടാന്‍ കാരണം മിടുക്കന്റെ ഇടപെടലല്ലേയെന്നാണ് ബലമായ സംശയം. അല്ലെങ്കില്‍ ഈ ബ്ലോഗ് പോസ്റ്റ് വന്ന ഉടനെ ഒരു വില വര്‍ദ്ധിപ്പിക്കേണ്ട ആവശ്യമെന്ത്? ആള്‍ ഇന്ത്യാ ചേംബര്‍ ഓഫ് മാച്ച് ഇന്‍ഡസ്ത്രീസുമായി ഒത്തുകൊണ്ടുള്ള മിടുക്കന്റെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവരണമെന്ന് ഞാന്‍ അത്മാര്‍ഥമായി എല്ലാവരേയും ആഹ്വാനം ചെയ്യുന്നു സുഹൃത്തുക്കളേ.

ഒരു പൈസ പോലും ഇത്ര വര്‍ഷം കൂട്ടാതിരുന്നിട്ടാണ് ഇപ്പോള്‍ 100% വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുക വലിക്കുന്ന സാധാരണ ജനങ്ങള്‍ ഇനി എങ്ങനെ പുകവലിക്കും?

August 16, 2008 at 9:03 AM  

Post a Comment

Subscribe to Post Comments [Atom]

<< Home