Friday, August 15, 2008

ഒരു തീപ്പെട്ടിയുണ്ടോ സഖാവേ....



മനുഷ്യന്റെ മുന്നേറ്റത്തിന് ചൂട്ടുകത്തിക്കാന്‍‌ തീപ്പെട്ടി നല്‍കിയ സംഭാവന ചെറുതല്ല.
കാലാന്തരത്തില്‍‌ ടെക്നോളജിയുടെ കരുത്തില്‍, തീപ്പെട്ടി സുന്ദരന്‍‌ ലൈറ്റ്നര്‍‌ ആയെങ്കിലും, ഇന്നും അതിന്റെ ആദിമ രൂപത്തില്‍‌ ലഭ്യമാണ്. ഒരു പക്ഷേ, ടെക്നോളജി ഇത്രക്ക് മാറ്റിമറിച്ചെങ്കിലും, ഒരു ഉത്പന്നം അതിന്റെ ആദ്യ രൂപത്തിലും ഭാവത്തിലും ഇന്നും ചിലവഴിക്കപ്പെടുന്നത് തീപ്പെട്ടിക്കു മാത്രം സ്വന്തമായുള്ളതായിരിക്കും.
അത് മാത്രമല്ല, ഒരു തീപ്പെട്ടിക്ക് ഇന്ന് ഇന്ത്യന്‍‌ മാര്‍ക്കറ്റില്‍‌ 50 പൈസ മാത്രമാണ് വില, അതായത് ഏറ്റവും വിലകുറഞ്ഞ ഒരു ഉത്പന്നം, കാരണം 50 പൈസയാണ് ഇന്ന് നമുക്ക് സാര്‍വത്രികമായി ലഭ്യമായ ഏറ്റവും ചെറിയ പൈസ. വിലക്കയറ്റത്തിന്റെ ശബളിമയില്‍‌ ഒരിക്കല്‍‌ പോലും മയങ്ങാത്ത ഉത്പന്നം.
സാധാരണക്കാരന്റെ ജീവിതത്തിലെ വെളിച്ചം.

ഒരു ദിവസം ഒരിക്കലെങ്കിലും തീപ്പെട്ടി ആവശ്യമില്ലാത്തവര്‍‌ ഈ നാട്ടിലുണ്ടോ ?
എങ്കിലും നമ്മള്‍‌ ഇത്രമേല്‍‌ ആശ്രയപ്പെട്ടിരിക്കുന്ന തീപ്പെട്ടിയെ പറ്റി എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
ആരാണ്, എന്നാണ് തീപ്പെട്ടി കണ്ടുപിടിച്ചത് ?
( തീപ്പെട്ടിയുടെ പിറന്നാള്‍‌ എന്നാണ് ? അടുത്ത കൊല്ലം മുതല്‍‌ തീപ്പെട്ടി പിറന്നാല്‍ സമുചിതമായി പടക്കങ്ങള്‍ കത്തിച്ച് ആഘോഷിക്കാം)
എന്തായിരുന്നു തീപ്പെട്ടിയുടെ ആദ്യ വില.
എന്നായിരുന്നു തീപ്പെട്ടി ഇന്ത്യയില്‍ ലഭ്യമായത് ? ഇന്ത്യയില്‍‌ എന്തായിരുന്നു ഇതിന്റെ ആദ്യ വില.
ചരിത്രത്തില്‍‌ എന്നെങ്കിലും തീപ്പെട്ടിക്ക് ക്ഷാമം ഉണ്ടയിട്ടുണ്ടോ ? എങ്കില്‍ എന്ന് ? എന്തു കൊണ്ട് ? ആ കാലയളവില്‍‌ തീപ്പെട്ടിക്ക് എന്തു മാത്രം വില കൂടി?
അങ്ങനെ തുടങ്ങി ... അനവധി.. അനവധി കാര്യങ്ങള്‍ ഇല്ലേ തീപ്പെട്ടിയെ കുറിച്ച അറിയാന്‍...!
അതു കൊണ്ട് കടന്നു വരിന്‍, കൂട്ടരെ, ആദ്യമായി തീപ്പെട്ടിക്ക് ഒരു ബ്ലോഗ് നിര്‍മ്മിക്കുന്ന ഈ മുഹുര്‍ത്തത്തില്‍‌ തീപ്പെട്ടിയുടെ ചരിത്രം നമുക്ക് എഴുതി തുടങ്ങാം...

(തീപ്പെട്ടികളുടെ പടത്തിന് കടപ്പാട് : http://paradineshift.wordpress.com/photography/kasar-devi-tranquility/)


Labels: ,